 മാവേലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി , 1938 ഏപ്രിൽ 10-ന് ജനിച്ച സുലോചനയുടെ ഗുരു, തടിയൂർ ഗോപാലകൃഷ്ണനായിരുന്നു. തിരുവനന്തപുരം ആകാശവാണിയിൽ ബാലലോകം പരിപാടിയിലൂടെ പ്രഫഷണൽ രംഗത്തേയ്‌ക്ക് പ്രവേശിച്ചു. 1951-ൽ എന്റെ മകനാണ് ശരി എന്ന നാടകത്തിലൂടെയാണ് കെ.പി.എ.സി-യിൽ തുടക്കമിട്ടത്. നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി മുതൽ മന്വന്തരം വരെയുള്ള 10 നാടകങ്ങളിൽ അഭിനയിക്കുകയും പാടുകയും ചെയ്തു. 1964-ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്ന് കെ.പി.എ.സി വിട്ടു. തുടർന്ന് വിവിധ സമിതികളുടെ നാടകങ്ങളിൽ പാടുകയും അവയിലെ പ്രധാനവേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട് 'സംസ്‌ക്കാര' എന്നപേരിൽ നാടകസമിതി രൂപീകരിക്കുകയും പത്തോളം നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു
മാവേലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി , 1938 ഏപ്രിൽ 10-ന് ജനിച്ച സുലോചനയുടെ ഗുരു, തടിയൂർ ഗോപാലകൃഷ്ണനായിരുന്നു. തിരുവനന്തപുരം ആകാശവാണിയിൽ ബാലലോകം പരിപാടിയിലൂടെ പ്രഫഷണൽ രംഗത്തേയ്‌ക്ക് പ്രവേശിച്ചു. 1951-ൽ എന്റെ മകനാണ് ശരി എന്ന നാടകത്തിലൂടെയാണ് കെ.പി.എ.സി-യിൽ തുടക്കമിട്ടത്. നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി മുതൽ മന്വന്തരം വരെയുള്ള 10 നാടകങ്ങളിൽ അഭിനയിക്കുകയും പാടുകയും ചെയ്തു. 1964-ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്ന് കെ.പി.എ.സി വിട്ടു. തുടർന്ന് വിവിധ സമിതികളുടെ നാടകങ്ങളിൽ പാടുകയും അവയിലെ പ്രധാനവേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട് 'സംസ്‌ക്കാര' എന്നപേരിൽ നാടകസമിതി രൂപീകരിക്കുകയും പത്തോളം നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തുകാലം മാറുന്നു എന്ന സിനിമയിൽ കെ എസ് ജോർജ്ജിന്റെ കൂടെ, ‘ഈ മലർ പൊയ്കയിൽ‘ എന്ന യുഗ്മഗാനം പാടിക്കൊണ്ടാണ് സുലോചന സിനിമാഗാന രംഗത്തെത്തുന്നത്. ഇതേ ചിത്രത്തിൽ സത്യന്റെ നായികയായി വേഷമിട്ടതും സുലോചനയായിരുന്നു. രണ്ടിടങ്ങഴി എന്ന പ്രശസ്ത നോവൽ ചലച്ചിത്രമാക്കിയപ്പോൾ അതിലും രണ്ടു ഗാനങ്ങൾ ആലപിച്ചു. സുലോചനയയെ ശ്രദ്ധേയയാക്കിയ കഥാപാത്രങ്ങളായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ ‘സുമം’ , മുടിയനായ പുത്രനിലെ ‘പുലയി’ എന്നിവയൊക്കെഅരപ്പവൻ, കൃഷ്ണകുചേല തുടങ്ങിയവയാണ് അവർ അഭിനയിച്ച മറ്റ് ചിത്രങ്ങൾ.2005 ഏപ്രിൽ 17-ന് അന്തരിച്ചു.
 
No comments:
Post a Comment