Tuesday, May 7, 2013

കുമാരപുരം


കേരളകാളിദാസന്‍ എന്നറിയപ്പെടുന്ന കേരളവര്‍മ്മവലിയകോയി മ്പുരാനും, കേരളപാണിനി എന്നറിയപ്പെടുന്ന എ. ആര്‍.രാജരാജവര്‍മയും ഈ ഗ്രാമക്കാരാണ്.

സ്ഥലനമോല്‍പത്തി

ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്നും ആറാട്ടിന് പുറപ്പെട്ട് വരുംവഴിക്ക് ഇറക്കിപ്പൂജ എന്ന വിശ്രമം സുബ്രഹ്മണ്യ സ്വാമിക്കായി ഒരുക്കാറുള്ള പരിസരഗ്രാമത്തിന് കനിഞ്ഞ് നല്‍കിയ പേരാണ് കുമാരപുരം എന്ന് സങ്കല്‍പ്പം.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

കെ.ജി.എം. പണിക്കര്‍, എസ് അനിരുദ്ധന്‍ തുടങ്ങി വിരലിലെണ്ണാന്‍ കഴിയുന്നത്ര വ്യക്തികളേ ഈ പ്രദേശത്തുനിന്നും സ്വാതന്ത്ര്യസമരത്തില്‍ സജീവമായി രംഗത്ത പങ്കെടുത്തിരുന്നുളളു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍

കുമാരപുരത്ത് ആത്മവിദ്യാസംഘം സ്ഥാപിച്ച വാഗ്ഭടാനന്ദ ഗുരുദേവന്‍ ഗ്രാമത്തിലുള്ള കവറാട്ടെന്ന സ്ഥലത്ത് 1926 ല്‍ ഒരു മഹാസമ്മേളനത്തില്‍ പങ്കെടുത്തു. അതില്‍ മഹാകവി വള്ളത്തോള്‍ ബ്രഹ്മാനന്ദ സ്വാമികള്‍, ലക്ഷ്മി എന്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. 1916 ല്‍ പഞ്ചായത്തിലെ ആദ്യത്തെ സ്കൂളായ നാരായണവിലാസം എല്‍.പി. സകൂള്‍ ആരംഭിച്ചു

വാണിജ്യ- ഗതാഗത പ്രാധാന്യം

കാര്‍ഷിക വിളകളുടെയും വ്യവസായിക ഉല്‍പന്നങ്ങളുടെയും പോക്കുവരവിന് ഗ്രാമം ദേശീയ ജലപാതയെയാണ് ആശ്രയിച്ചിരുന്നത്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍1953 ലാണ് പഞ്ചായത്ത് നിലവില്‍ വന്നത്. 195053 വരെ കെ.എം. ഉണ്ണിത്താനായിരുന്നു പ്രസിഡന്‍റ്. 1953 ല്‍ വി.കൃഷ്ണന്‍ പ്രസിഡന്‍റായി .

No comments:

Post a Comment