ഒരുകാലത്ത് കായംകുളം കായല്‍ നൂറുമേനി വിളയുന്ന നെല്‍പ്പാടങ്ങളായിരുന്നു എന്ന് പറയപ്പെടുന്നു. മാര്‍ത്താണ്ഡവര്‍മയോട് യുദ്ധത്തില്‍ തോറ്റ കായംകുളം രാജാവ് നൈരാശ്യവും വൈരാഗ്യവും മൂലം തന്‍റെ നാവികപ്പടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴിതുറപ്പിച്ച് സമുദ്രജലം കയറ്റിവിട്ട് കായല്‍ നിലങ്ങള്‍ നശിപ്പിച്ചുവത്രേ. പൗരാണിക കാലത്ത് ബ്രാഹ്മണരുടെയും മറ്റു സവര്‍ണരുടെയും ആവാസകേന്ദ്രമായിരുന്നു.
സ്ഥലനമോല്‍പത്തി
രണ്ടാം ശതകത്തിലോ മൂന്നാം ശതകത്തിലോ കടലില്‍ ആണ്ടു പോയ ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിലെ ആറാട്ടു നടന്നിരുന്ന ചരിത്രസ്ഥാനമായിരുന്നതിനാലാണ് ആറാട്ടു പുഴയെന്ന് പേര് ലഭിച്ചുതെന്ന് പറയപ്പെടുന്നു.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നവരുടെ നേതൃത്വത്തില്‍ സമഭാമിനി എന്ന യുവജനസമാജം രൂപീകരിച്ചു. എല്ലാ താല്‍പര്യങ്ങള്‍ക്കും അതീതമായി നാട്ടുകാരെ സമഭാമിനിയുടെ കീഴില്‍ അണിനിരത്തി ക്കൊണ്ട് കടപ്പുറത്തുനിന്ന് തുരുത്തിലേക്ക് ബലവത്തായ ഒരു ചിറ നിര്‍മിച്ചു. ദേശീയ പ്രസ്ഥാന കാലഘട്ടത്തില്‍ നടന്ന ഒരു പ്രധാന സന്നദ്ധപ്രവര്‍ത്തനമായിരുന്നു ഇത്.
വാണിജ്യ- ഗതാഗത പ്രാധാന്യം
കറുത്തപൊന്നും സുഗന്ധ വ്യഞ്ജനങ്ങളും തേടി അറബികളും അവര്‍ക്ക് പിന്നാലെ പോര്‍ട്ടുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും ആറാട്ടുപുഴയിലെത്തിയിരുന്നു.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
ആറാട്ടുപുഴ പഞ്ചായത്ത് നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് ഇവിടെ വില്ലേജ് യൂണിയന്‍ നിലവില്‍ വന്നിരുന്നു. നാരായണന്‍ ആയിരുന്നു വില്ലേജ് യൂണിയന്‍റെ പ്രസിഡന്‍റ്. പിന്നീട് കെ. ജി. നാരായണന്‍ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റായി.
No comments:
Post a Comment