ഓടനാടിന്റെ ഇപ്പോഴത്തെ പേര് ഓണാട്ടുകര എന്നാണ്. ഓണം പോലെ ഐശ്വര്യമുള്ള നാട് എന്ന് അതിനു ഗ്രാമീണർ വ്യുത്പത്തി കല്പിക്കുന്നു.ചരിത്രം ഉറങ്ങുന്ന ഈ നാടിന്റെ വിശേഷങ്ങള്‍
Tuesday, May 7, 2013
തൃക്കുന്നപ്പുഴ
ശ്രീമൂലവാസമെന്ന പേരിലാണ് മുന്‍പ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. ശ്രീമൂലവാസം 1500 കൊല്ലംമുമ്പ് ബുദ്ധമതക്കാരുടെ അധീനതയിലായിരുന്നു. തുടര്‍ന്ന് ഇവിടെ ചേരന്മാന് പെരുമാളിന്റെ ഭരണകാലം.
സ്ഥലനമോല്‍പത്തി
തിരുകൊന്തയും പുഴയും ഉള്ള സ്ഥലത്തെ തൃക്കുന്നപ്പുഴയെന്ന് വിളിച്ചു.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
പാണ്ടവത്ത് ശങ്കരപ്പിളള. ടി. കെ. ബാലകൃഷണന് എന്ന ബാലാജി, എസ് അനിരുദ്ധന്, കെ.ജി. എന്‍ പണിക്കര്‍, അക്കന്റെ പറമ്പില്‍ കൊച്ചുകുഞ്ഞനാശാന്, അച്ചുതന്, പടിയില്‍ കരുണാകരപ്പേണിക്കര്, സി. കെ നാണു തുടങ്ങിയവര്‍ നാടിന്റെ മോചന പോരാട്ടങ്ങള്‍ക്ക് തനതായ സംഭാവനകള്‍ നല്കിയവരായിരുന്നു. ഇതില്‍ ശ്രീ പാണ്ടവത്ത് ശങ്കരപിളള ഈ ഗ്രാമത്തിന്റെ പുന:സംഘടനയില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. 1969ലെ അറവുകാട് സമരാഹ്വാനം വളരെ പ്രസിദ്ധമാണ്.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
തിരുവനന്തപുരം മുതല്‍ ഹോസ്ദുര്‍ഗ വരെ 560 കി. മീ. നീളത്തിലുളള ദേശീയജലപാത ഈ പഞ്ചായത്തിലെ 11 വാര്ഡുകളില്ക്കൂടിയാണ് കടന്നു പോകുന്നത്.
വാണിജ്യ- ഗതാഗത പ്രാധാന്യം
ശാസ്താ ക്ഷേത്രം പല്ലന ശ്രീപോര്‍ക്കലി ഭദ്രകാളി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ പ്രസിദ്ധമാണ്. പറേന്തറപളളി, വരവുകാടുപളളി, പതിയാങ്കര കണ്ടലേഴത്തു പളളി തുടങ്ങിയവ പ്രസിദ്ധമായ ക്രൈസ്തവ ദേവാലയങ്ങളാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment