ഓടനാടിന്റെ ഇപ്പോഴത്തെ പേര് ഓണാട്ടുകര എന്നാണ്. ഓണം പോലെ ഐശ്വര്യമുള്ള നാട് എന്ന് അതിനു ഗ്രാമീണർ വ്യുത്പത്തി കല്പിക്കുന്നു.ചരിത്രം ഉറങ്ങുന്ന ഈ നാടിന്റെ വിശേഷങ്ങള്‍
Tuesday, May 7, 2013
മുതുകുളം
പാണ്ഡവര്‍ അജ്ഞാതവാസകാലത്ത് ഇവിടെയും താമസിച്ചിരുന്നതായി പഴങ്കഥയുണ്ട്. അന്ന് ഗ്രാമീണരുടെ ആതിഥ്യ മര്യാദയില്‍ സംപ്രീതയായ കുന്തി താന്‍ പൂജിച്ചു വന്നിരുന്ന ദേവതയെ ഗ്രാമീണരുടെ ഐശ്വരത്തിനായി ഇവിടെ തന്നെ പ്രതിഷ്ഠിച്ചു നല്കി എന്നാണു വിശ്വാസം.
സ്ഥലനമോല്‍പത്തി
മുത്തുകള്‍ പോലെ മൂല്യവത്തായ ധാന്യകലവറ ആയിരുന്നതിനാലാണ് ഈ പ്രദേശത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുത്തുക്കുളം എന്ന പേര് ലഭിച്ചതെന്നും പിന്നീട് മുതുകുളം ആയിമാറിയെന്നും പറയപ്പെടുന്നു.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
മന്നത്തു പത്മനാഭന്റെ മുതുകുളം പ്രഖ്യാപനം താലൂക്ക് കോണ്‍ഗ്രസ്സിന്റെ സമ്മേളനം മുതുകുളത്ത് വച്ചു നടന്നപ്പോഴാണ് ഉണ്ടായത്. ഇത് മൂന്നു ദിവസം നീണ്ടുനിന്നു. സി.പി.യുടെ കിരാത ഭരണക്കാലത്ത് കോണ്‍ഗ്രസ്സിന്റെ യോഗങ്ങള്‍ നിരോധിച്ചു. നിരോധനം ലംഘിച്ചു യോഗം ചേരാന്‍ ഇ.കെ. മാധവന് പിള്ളയുടെ നേതൃത്വത്തില്‍ പ്രാദേശിക കോണ്‍ഗ്രസ്സ് കമ്മിറ്റി തീരുമാനിച്ചു. യോഗം അലങ്കോലപ്പെടുത്താന്‍ ഗുണ്ടകളായ അരപ്പോലീസ് വന്നെങ്കിലും ജനങ്ങളുടെ സംഘടിത ചെറുത്തു നില്‍പ്പിനെതിരെ അവര്‍ക്ക് ഒന്നും ചെയ്യാനായില്ല.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1916ല്‍ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് ആരംഭിച്ച കൊട്ടാരംവക സ്കൂളാണ് ആദ്യ സ്കൂള്‍.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953ല്‍ ശ്രീകരിയാഞ്ചയില്‍ ഇ. കെ. മാധവന് പിള്ള പ്രസിഡന്റായി ആദ്യത്തെ ജനകീയ പഞ്ചായത്ത് രൂപീകരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment