ഓടനാടിന്റെ ഇപ്പോഴത്തെ പേര് ഓണാട്ടുകര എന്നാണ്. ഓണം പോലെ ഐശ്വര്യമുള്ള നാട് എന്ന് അതിനു ഗ്രാമീണർ വ്യുത്പത്തി കല്പിക്കുന്നു.ചരിത്രം ഉറങ്ങുന്ന ഈ നാടിന്റെ വിശേഷങ്ങള്‍
Tuesday, May 7, 2013
കണ്ടല്ലൂര്‍
കണ്ടല്ലൂരിലെ കോട്ടയം കിടങ്ങ് കായംകുളം പുതിയിടത്ത് വട്ടപ്പറമ്പിലെ പടനായകന് കായംകുളം രാജാവുമായി അലോഹ്യത്തിലായ സമയത്ത് നിര്‍മിച്ചതാണ്.
സ്ഥലനമോല്‍പത്തി
ഹരിപ്പാട് സുബ്രമഹ്ണ്യ ക്ഷേത്രത്തിലെ വിഗ്രഹം കണ്ടെടുത്ത കായലിനു സമീപം ഉള്ള ഊര് എന്ന അര്‍ഥത്തില്‍ കണ്ടെല്ലൂരായി വിളിക്കുന്നുവെന്നും കണ്ടല്‍ക്കാടുകള്‍ ഉള്ള ഊര് കണ്ടല്ലൂരായി എന്നും പറയുന്നു.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1885 ല്‍ കണ്ടല്ലൂര്‍ തെക്ക് മാടമ്പില്‍ തറവാട്ടിലെ കണ്ട്ന്ചാന്നാര് സ്ഥാപിച്ച മാടമ്പില്‍ വിദ്യാലയമാണ് ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാലയം. ഇതിനെ തുടര്‍ന്ന് 1894 ല്‍ പുല്ലംകുളങ്ങര, പുതിയവിള എന്നിവിടങ്ങളില്‍ വിദ്യാലയങ്ങള്‍ നിലവില്‍ വന്നു.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
ഗോവിന്ദപണിക്കരായിരുന്നു പഞ്ചായത്തിന്റെ ആദ്യപ്രസിഡണ്ട്. 1953 ലെ തിരഞ്ഞെടുപ്പിലൂടെയാണ് ഇദ്ദേഹം അധികാരത്തില്‍ വന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment