Tuesday, May 7, 2013

കുലശേഖരപുരം


വേണാട്ടരയന്‍ കായംകുളം രാജ്യം കീഴടക്കിയപ്പോള്‍ കുലശേഖരപുരം കൂട്ടിച്ചര്‍ത്ത് ലയിപ്പിച്ചു. തിരുവിതാംകൂറില്‍ ആക്കുകയും ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മയുടെ ദാസരായി മാറിയ തദ്ദേശീയരായ പടയാളികള്‍ക്ക് ഭൂമി ദാനമായി നല്‍കിയിരുന്നു. ഇത്തരം ധാരാളം ഭൂമി കുലശേഖരത്തിന്‍റെ പലഭാഗത്തും കാണുന്നുണ്ട്. ഈ പ്രദേശത്ത് ഒരുകാലത്ത് ധാരാളം ബുദ്ധമതവിശ്വാസികളുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. ബുദ്ധമത വിശ്വാസികളായ അകത്തൂട്ട് രാജാവും അദ്ദേഹത്തിന്‍റെ കൊട്ടാരവും മറ്റും ഇവിടെ ഉണ്ടായിരുന്നതായി കാണാം.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ രക്തസാക്ഷിയായ വക്കം അബ്ദുള്‍ ഖാദര്‍ സുഭാഷ് ചന്ദ്രബോസിന്‍റെ കചഅ യിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദിനാട് കരുണാകരന്‍ പിള്ള , എന്‍ ശ്രീധരന്‍, ആര്‍ എസ്. വാര്യര്‍, മരങ്ങാട്ട് പത്മനാഭന്‍, താഴത്തോടത്ത് കൃഷ്ണപിള്ള, കെ. ജി ദിവാകരന്‍, പുന്നയ്ക്കല്‍ ഗോപാലപിള്ള തുടങ്ങിയ അനേകം പ്രമുഖര്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഈ പഞ്ചായത്തിലുണ്ട്.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍

മദര്‍ തെരേസയുടെ മിഷണറി ആഫ് ചാരിറ്റിയുടെ ഒരു ആതുരാലയവും ഈ പ്രദേശത്തുണ്ട്.

വാണിജ്യ- ഗതാഗത പ്രാധാന്യം

കേരഫെഡ് ഈ പഞ്ചായത്തിലെ ഏറ്റവും പ്രധാമായ വ്യവസായ സ്ഥാപമാണ്. ആദ്യകാലത്ത് ബോട്ടും വളളവുമാണ് പ്രധാമായി യാത്രയ്ക്കുപയോഗിച്ചിരുന്നത്. കൊല്ലം എറണാകുളം റെയില്‍വെ ലൈും ചഒ 47 ും ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍

1953 ആഗസ്റ്റ് 27 ാം തീയതിയാണ് കുലശേഖരം പഞ്ചായത്ത് നിലവില്‍ വന്നത്. ശ്രീ. ജി. കാര്‍ത്തികേയനായിരുന്നു പ്രഥമ പഞ്ചായത്ത പ്രസിഡന്‍റ്.

No comments:

Post a Comment