എ.ഡി. ഒന്നാം നൂറ്റാണ്ടോടുകൂടി കടലിന്‍റെ അപൂര്‍വ പ്രതിഭാസമായ ചാകരയില്‍ നിന്നാണ് ഈ പ്രദേശം രൂപം കൊണ്ടതെന്ന് അനുമാനിക്കുന്നു. ആദ്യകാലത്ത് തമിഴ്നാട്ടിലെ കാവേരി പൂം പട്ടണത്തില്‍ നിന്നും ഈ പ്രദേശത്തിലേക്ക് ആളുകള്‍ കുടിയേറി.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍.
മാതാ അമൃതാനന്ദമയി ഈ പഞ്ചായത്തിലാണ് ജനിച്ചത്. മാതാ അമൃതാനന്ദമയിയുടെ ആശ്രമം ഇവിടെ സ്ഥിതി ചെയ്യുന്നു. വി.വി. വേലുക്കുട്ടി അരയന്‍ 1917ല്‍ അരയന്‍ പത്രം ആരംഭിച്ചു.
വാണിജ്യ- ഗതാഗത പ്രാധാന്യം
ആദ്യകാലങ്ങളില്‍ പത്തേമാരിയിലും ഉരുക്കളിലും ചെമ്മീന്‍ മറ്റു രാജ്യങ്ങളിലേക്ക് ഇവിടെ നിന്നും കയറ്റി അയച്ചിരുന്നു. ഈ പഞ്ചായത്തിലുള്ള ലോഹമണല്‍ഖനനത്തിന് 1911ല്‍ ജര്‍മ്മന്‍ കമ്പനിയും 1932എഫ്.എക്സ്. പെരേര ആന്‍റ് സണ്‍സ്, ഹോപ്കിന്‍സ് ആന്‍റ് സണ്‍സ് എന്നീ വിദേശ കമ്പനികളും റ്റി.എന്‍.പി കമ്പനിയും സ്ഥാപിച്ചിരുന്നു.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953ല്‍ കുലശേഖരപുരം, ദേവീകുളങ്ങര, കരുനാഗപ്പള്ളി എന്നീ വില്ലേജ് ഭാഗങ്ങള്‍ ചേര്‍ത്ത് ആലപ്പാട് പഞ്ചായത്ത് രൂപീകരിച്ചു. പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്‍റായി ഇ. ഭാസ്ക്കരനെ തെരഞ്ഞെടുത്തു.
No comments:
Post a Comment