Tuesday, May 7, 2013

തൊടിയൂര്‍


തിരുവിതാംകൂര്‍ രാജ്യം രൂപപ്പെടുന്നതിന് മുമ്പ് കായംകുളം രാജാവിന്‍റെ അധീനതയിലായിരുന്നു ഈ പ്രദേശം. നാടുവാഴികളുമായി ഈ പ്രദേശത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. നാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് പോര്‍ച്ചുകല്‍, ഡച്ച് എന്നീ രാജ്യങ്ങളില്‍ നിന്നും ചിലര്‍ ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയിരുന്നു. കായംകുളം രാജാവിന്‍റെ പതനത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ഈ പ്രദേശം ഏറ്റെടുത്തു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
ശ്രീമാന്‍ രാഘവന്‍പിള്ള, നിലമ്പേത്ത് ശ്രീമാന്‍ പരമേശ്വരന്‍പിള്ള, നച്ചയില്‍ കൃഷ്ണന്‍, എ.കെ.ആശാന്‍, പെട്ടിയത്ത് ചെല്ലന്‍പിള്ള, ശ്രീകണ്ഠശ്ശേരില്‍ ശേഖരപ്പണിക്കര്‍ മാരാരിത്തോട്ടത്ത് ചെല്ലപ്പന്‍പിള്ള എന്നിവര്‍ ഈ പഞ്ചായത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളാണ്.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
തിരുവിതാംകൂറിലെ ആദ്യത്തെ ഹരിജന്‍ സ്കൂളാണ് പുലപ്പള്ളിക്കുടം എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ഇന്നത്തെ തൊടിയൂര്‍ ഗവണ്‍മെന്‍റ് എല്‍.പി. സ്കൂള്‍

വാണിജ്യ- ഗതാഗത പ്രാധാന്യം
1957ല്‍ ഗതാഗത യോഗ്യമായ കൊല്ലംഎറണാകുളം റെയില്‍പ്പാത ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ ഈ പഞ്ചായത്തിലാണ് നിലകൊള്ളുന്നത്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
പഞ്ചായത്ത് രൂപം കൊണ്ടത് 1953ആഗസ്റ്റ് 15ാം തീയതിയാണ്. 1880 കളില്‍ നടന്ന സെറ്റില്‍മെന്‍റ് സര്‍വ്വേയ്ക്ക് ശേഷമാണ് തൊടിയൂര്‍ പ്രവര്‍ത്തി രൂപം കൊണ്ടത്. അതിനുമുമ്പ് തഴവാ പ്രവര്‍ത്തിയില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു തൊടിയൂര്‍. ആദ്യത്തെ പ്രസിഡന്‍റ് ശ്രീ.കാട്ടൂര്‍ പി.കെ ഗോപാലന്‍ നായര്‍ ആയിരുന്നു.

No comments:

Post a Comment