Tuesday, May 7, 2013

തഴവ


സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
ശ്രീ ശാരാദാലയം പത്മനാഭന്‍ തികഞ്ഞ ഗാന്ധിയനായിരുന്നു. മഹാദേവദേശായി സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷിയായിട്ടുണ്ട്. കൈതവനത്തറ രാഘവന്‍ പിളള ഖാദി പ്രചാരണത്തിനും ഹിന്ദി പ്രചാരണത്തിനും വഹിച്ച പങ്ക് വലുതാണ്. ശ്രീ കോട്ടൂര്‍ കോയിക്കല്‍ കെ. എം. വേലായുധന്‍ സ്വാതന്ത്ര്യസമരസേനാനിയും ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യനുമായിരുന്നു. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ജയില്‍ വാസമനുഭവിച്ച എം. കെ നാരായണന്‍ ഈ പഞ്ചായത്തുകാരനാണ്. മതപണ്ഡിതനായ തഴവാ മുഹമ്മദ് കുഞ്ഞ് മൗലവി ഈ പഞ്ചായത്തുകാരനാണ്.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
ഈ പഞ്ചായത്തിലെ ആദ്യത്തെ സ്കൂള്‍ ആദിത്യവിലാസം സ്കൂള്‍ ആണ്. ശ്രീ മഹാദേവ ദേശായി വായനശാല ഈ പഞ്ചായത്തിലെ പ്രധാന സാംസ്കാരിക നിലയമാണ്.

വാണിജ്യ- ഗതാഗത പ്രാധാന്യം
കൊല്ലം ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്പാദിപ്പിക്കപ്പെടുന്ന പഞ്ചായത്താണിത്. പുതിയകാവ് ചക്കുവളളി റോഡ് വളരെ പഴക്കമുളള റോഡാണ്. പാവുമ്പ വടക്ക് അഞ്ചാം വാര്‍ഡില്‍ ഒരു പോളീയീസ്റ്റര്‍ നൂല്‍ നൂല്പ് കേന്ദ്രം പ്രവര്‍ത്തിക്കുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953 ലാണ് ഈ പഞ്ചായത്ത് രൂപീകൃതമായത്.

No comments:

Post a Comment