ആദ്യകാലത്ത് താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ധാരാളം കാവുകളും, വള്ളിപടര്‍പ്പുകളും ഉണ്ടായിരുന്നു. തിരുവിതാംകൂര്‍ രാജഭരണത്തിന്റെ ഭാഗമായി കരംഒഴിവായി ഈ പ്രദേശത്തെ നായര്‍ തറവാടുകള്‍ക്ക് പതിച്ച് കിട്ടിയതായിരുന്നു ഇവിടത്തെ ഭൂമിയുടെ നല്ലൊരു പങ്കും. തീണ്ടല് തൊടീല് തുടങ്ങിയ അനാചാരങ്ങള്‍ ഇവിടെയും നിലനിന്നിരുന്നു. താഴ്ന്ന ജാതിക്കാര്‍ അടിമകളായിരുന്നു. പള്ളിക്കുന്നത്തിന്റെ പരിസരപ്രദേശമായ കായംകുളത്ത് അടിമച്ചന്ത നിലനിന്നിരുന്നു.
സ്ഥലനമോല്‍പത്തി
സുബ്രമഹ്ണ്യന്റെ പത്നി വള്ളീദേവിയുടെ സ്ഥലമാണ് വള്ളിക്കുന്നം എന്ന് ഐതിഹ്യം . വള്ളിപ്പടര്‍പ്പുകള്‍ ഉള്ള കുന്ന് വള്ളിക്കുന്നം ആയി എന്ന് മറ്റൊരു അനുമാനം.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
കെ. കേശവന് പോറ്റിയുടെ നേതൃത്വത്തില്‍ നടത്തി. ദേശീയ പ്രക്ഷോഭസമരം വള്ളിക്കുന്നത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു. ശൂരനാട് സമരവും വള്ളിക്കുന്നത്തെ മേനി സമരവും ചരിത്ര സംഭവങ്ങളാണ്. ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്ന ശങ്കരനാരായണന് തമ്പിയും, പുതുപ്പള്ളി രാഘവനുമായിരുന്നു പള്ളിക്കുന്നത്തെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകരായിരുന്ന തോപ്പില്‍ ഭാസി, പേരൂര്‍ മാധവന്‍പിള്ള, സി.കെ. കുഞ്ഞിരാമന്, പുലത്തറ കൊച്ചുകുഞ്ഞ്, പനത്താഴ രാഘവന് തുടങ്ങിയ നിരവധി ആളുകള്‍ ശൂരനാട് സമരത്തില്‍ പ്രതികളായിരുന്നു
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
വള്ളിക്കുന്നിന്റെ സാംസ്കാരിക ചരിത്രത്തില്‍ കാമ്പിശ്ശേരില്‍ കൊച്ചിക്കാ ചാന്നാര്‍ക്ക് ഒരു പ്രമുഖ സ്ഥാനമുണ്ട്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ നെടുംതൂണും, നാടകത്തെ ജനകീയവല്‍ക്കരിച്ച ആധുനിക നാടകകൃത്തും നാട്യാചാര്യനും കെ.പി.എ.സി. യുടെ ജീവാവായുവുമായിരുന്ന തോപ്പില്‍ഭാസിയുടെ ജന്മനാടാണിത്.
വാണിജ്യ- ഗതാഗത പ്രാധാന്യം
1920 കളില്‍ പൊതുജന സഹകരണത്തോടു കൂടി ചൂനോട്ടു നിന്നും തെക്കോട്ടു നിര്‍മ്മിച്ച മണ്‍റോഡാണ് ഈ ഗ്രാമത്തില്‍ ആദ്യത്തെ റോഡ്
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1952 ല്‍ പ്രായപൂര്‍ത്തി വോട്ടവകാശം അംഗീകരിക്കപ്പെടുന്നതുവരെ വില്ലേജ് യൂണിയന് എന്ന പേരിലാണ് പഞ്ചായത്ത് സമിതി അറിയപ്പെട്ടിരുന്നത്. ആദ്യത്തെയും അവസാനത്തെയും വില്ലേജ് യൂണിയന് പ്രസിഡന്റ് കടയ്ക്കല്‍ പരമേശ്വരന് പിള്ളയായിരുന്നു 1953ല്‍ വള്ളിക്കുന്നം പഞ്ചായത്ത് നിലവില്‍ വന്നു. ആദ്യകാല പ്രസിഡന്റ് തോപ്പില്‍ ഭാസി
No comments:
Post a Comment