Tuesday, May 7, 2013

കൃഷ്ണപുരം


കായംകുളം രാജാവിന്‍റെ തലസ്ഥാനമായിരുന്നു കൃഷ്ണപുരം. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്‍റെ ദളവ രാമയ്യന്‍ കായംകുളം രാജ്യം ആക്രമിച്ചു കീഴടക്കി വേണാടിനോട് ചേര്‍ത്തു എന്നു പറയപ്പെടുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെയും പിന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെയും നേതൃത്വനിരയില്‍ ഉണ്ടായിരുന്ന ജി.പി. നീലകണ്ഠപിള്ള ഈ പ്രദേശത്തുകാരനായിരുന്നു. കോട്ടക്കല്‍ ശേഖരപ്പണിക്കര്‍ ഇവിടുത്തെ ആദ്യകാല കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍

പൊട്ടക്കനത്ത വേലുപ്പിള്ളയുടെ പരബ്രഫോദയ സംഗീതനടന സഭയ്ക്ക് കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ ഗണ്യമായ സ്ഥാനമുണ്ട്. 19ാം നൂറ്റാണ്ടിന്‍റെ ഒടുവില്‍ സ്ഥാപിതമായ ഡി.എം.എസ്. എല്‍.പി.എസ്. സ്കൂള്‍ ആണ് ഇവിടുത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. 195872 കാലഘട്ടങ്ങളില്‍ തൊഴിലാളി സമരങ്ങളായ എന്തിനുള്ള സമരങ്ങള്‍? കാപ്പില്‍ചുടല സമരം, താച്ചേത്തറ സമരം എന്നിവ പ്രധാനപ്പെട്ട സമരങ്ങളാണ്.

വാണിജ്യ- ഗതാഗത പ്രാധാന്യം

30 വര്‍ഷം മുമ്പ് സ്ഥാപിക്കപ്പെട്ട ബനിയന്‍ ഫാക്ടറി, തീപ്പട്ടി നിര്‍മാണ ഫാക്ടറി എന്നിവ ശ്രദ്ധേയങ്ങള്‍.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍

കൊല്ലം ജില്ലയുടെയും കരുനാഗപ്പള്ളി താലൂക്കിന്‍റെയും ഭാഗമായിരുന്ന കൃഷ്ണപുരത്തിന് ഒരു വില്ലേജ് ഉണ്ടായിരുന്നു. 1953ല്‍ കൃഷ്ണപുരത്ത് തെരഞ്ഞെടുപ്പ് നടത്തി പഞ്ചായത്തിന്‍റെ ആദ്യഭരണസമിതി നിലവില്‍ വന്നു.

No comments:

Post a Comment