പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ ഭാഗമായിരുന്നു. ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ ഭരണകാലത്താണ് ഇന്നത്തെ ഗ്രാമപ്പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്.
സ്ഥലനമോല്‍പത്തി
ബുദ്ധമത വിശ്വാസികളുടെ വിഹാരങ്ങളെ പള്ളി എന്ന് വിളിച്ചിരുന്നു. ഈ പ്രദേശത്തിന്‍റെ ചില ഭാഗങ്ങള്‍ ബുദ്ധമതവിശ്വാസികളുണ്ടായിരുന്നതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ബുദ്ധമതക്കാരുടെ വിഹാരങ്ങളുമായി ബന്ധപ്പെട്ടാണ് പുതുപ്പള്ളി എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
മഹാത്മാഗാന്ധിയുടെ ആഹ്വാനം ചെവിക്കൊണ്ട് കോടതി ബഹിഷ്കരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജി. രാമന്‍ മേനോന്‍ ആയിരുന്നു ഈ പ്രദേശത്തെ ആദ്യ സ്വാതന്ത്ര്യ സമര സേനാനി. 1922 ല്‍ വേനാട്ടു പുരയിടത്തില്‍ ചേര്‍ന്ന യോഗം കോണ്‍ഗ്രസ്സ് പ്രദേശിക കമ്മിറ്റിക്കു രൂപം നല്‍കി. 1114 ലെ നിയമലംഘന പ്രക്ഷോഭത്തില്‍ 500 ഓളം പേര്‍ രണ്ടരവര്‍ഷം ജയിലില്‍ കിടന്നു. അതില്‍ ഈ പ്രദേശത്തെ അനവധി പേര്‍ ഉണ്ടായിരുന്നു.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ കാലത്ത് നിവേദനം സമര്‍പ്പിച്ചതിന്‍റെ ഫലമായി ഈ വില്ലേജ് ഗോവിന്ദമുട്ടം വില്ലേജ് യൂണിയന്‍ ആക്കപ്പെട്ടു. 1945ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വി.എന്‍. ശങ്കര്‍ പ്രസിഡന്‍റായി. അഞ്ചുരൂപാ കരംതീരുവയുള്ളവര്‍ക്ക് മാത്രമായിരുന്ന വോട്ടവകാശം. 1950 ലെ തിരുവിതാംകൂര്‍ കൊച്ചി വില്ലേജ് ആക്ട് അനുസരിച്ച് 1953 ല്‍ ഈ പഞ്ചായത്ത് രൂപീകരിച്ചു.
 
No comments:
Post a Comment