ഈ പ്രദേശം കായംകുളം രാജാവിന്‍റെ അധീനത്രയിലായിരുന്നു. നൂറനാടിലെ പ്രസിദ്ധസാനിട്ടോറിയം വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവന്തപുരത്ത് ഊളമ്പാറയില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്നതും ശ്രീമുലം തിരുനാള്‍ മഹാരാജാവിന്‍റെ കല്പന അനുസരിച്ച് കായംകുളം രാജാവിന്‍റെ അതിര്‍ത്തിയില്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തതാണ്. ഗുരുകുല വിദ്യാഭ്യാസം നിലനിന്നിരുന്നതായി പറയപ്പെടുന്നു.
സ്ഥലനമോല്‍പത്തി
നെടിയാണിക്കല്‍ ക്ഷേത്രക്കുളത്തിലും പരിസരപ്രദേശങ്ങളിലെ കുളങ്ങളിലും താമര സമൃദ്ധമായിരുന്നു; താമരക്കുളം എന്ന സ്ഥല നാമം ഇങ്ങനെ ഉത്ഭവിച്ചതാകാം.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
ആദ്യമായി സ്ഥാപിച്ച സ്കുളാണ് ചാത്തിയറ എല്‍.പി. സ്കൂള്‍ (1911 ല്‍)
വാണിജ്യ- ഗതാഗത പ്രാധാന്യം
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍. മാധവരായര്‍ സ്ഥാപിച്ച മാധവപുരം പബ്ലിക്ക് മാര്‍ക്കറ്റും, ശാസ്താംകോട്ട, ചാരുംമൂട് റോഡും ഈ നാടിന്‍റെ കാര്‍ഷിക പ്രധാന്യത്തെ കാണിക്കുന്നു.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
ഈ ഗ്രാമപ്പഞ്ചായത്ത് വില്ലേജ് യൂണിയനായി സ്ഥാപിതമായത് 1949ലാണ്. ആദ്യ പ്രസിഡന്‍റ് പനയ്ക്കല്‍ പത്മനാഭപിള്ളയായിരുന്നു. പിന്നീട് പഞ്ചായത്ത് ബോര്‍ഡ് (1953) ആയും പില്‍ക്കാലത്ത് പഞ്ചായത്ത് ആയും (1963) രൂപപ്പെട്ടു. ചാമവിള കേശവപിള്ളയായിരുന്നു ആദ്യ പ്രസിഡന്‍റ്.
No comments:
Post a Comment