ഈ പ്രദേശത്തെ ഭൂമിയുടെ ഏറിയ പങ്കും ചെങ്ങന്നൂര്‍ മഞ്ഞിപ്പുഴ, വാഴൂര്‍മഠം തുടങ്ങിയ ജന്മിമാരുടെ വക ആയിരുന്നു. അവര്‍ ഈ സ്ഥലങ്ങളെല്ലാം അന്നു നാട്ടു പ്രമാണിമാര്‍ക്ക് കൃഷി ചെയ്യുന്നതിനായി കൊടുത്തു. ക്രമേണ ഈ സ്ഥലങ്ങളെല്ലാം നാട്ടുപ്രമാണിമാരുടെ കൈവശത്തിലായി.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
വൈദേശിക മേധാവിത്വത്തിനും, സി.പി.യുടെ കിരാത വാഴ്ചക്കും എതിരായിട്ടുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ 1938 മുതല്‍ പഞ്ചായത്തില്‍ ആരംഭിച്ചിരുന്നു. കാവുമ്പാട് പള്ളിക്കൂടമാണ് ഇവിടുത്തെ ആദ്യ സ്കൂള്‍ ഇതാണ് പിന്നെ എരുമക്കുഴി ഗവ: എല്‍.പി.എസ് ആയി തീര്‍ന്നത്.
വാണിജ്യ- ഗതാഗത പ്രാധാന്യം
പ്രശസ്തവും പുരാതനവുമായ കായംകുളം പുനലൂര്‍ വഴി ചെങ്കോട്ട റോഡ് ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1948 ല്‍ സി. ഭാര്‍ഗ്ഗവന്‍പിള്ള പ്രസിഡന്‍റായുള്ള വില്ലേജ് യൂണിയനായിരുന്നു പഞ്ചായത്തിന്‍റെ ആദ്യ ഭരണസമിതി. 1954 കെ. ഗോവിന്ദപിള്ള പ്രസിഡന്‍റായി ആദ്യത്തെ ജനകീയ ഭരണസമിതി നിലവില്‍ വന്നു.
No comments:
Post a Comment