Tuesday, May 7, 2013

ഭരണിക്കാവ്


ദേവീക്ഷേത്രത്തിന് തൊട്ടടുത്തായി സ്ഥാപിച്ചിരുന്നതും ഇപ്പോള്‍ പ്രത്യേകമായ സംരക്ഷിച്ചുവരുന്നതുമായ ഒരു ബുദ്ധ പ്രതിമ ഈ സ്ഥലത്തിന്‍റെ പ്രാചീനത വിളിച്ചു.

സ്ഥലനമോല്‍പത്തി
ഭരണിക്കാവില്‍ ഒരു ദേവീക്ഷേത്രമുണ്ടെന്നും ക്ഷേത്രം നില്‍ക്കുന്ന പ്രദേശം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിബിഡമായ ഒരു കാവായിരുന്നുവെന്നും ഈ ക്ഷേത്രവും അവിടുത്തെ ദേവിയും ദേവിയുടെ തിരുനാമമങ്ങളുമൊക്കെയായി ഈ പ്രദേശത്തിന് ഈ പേര് വന്നത് എന്ന് വിശ്വസിക്കുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തിന്‍റെ നെടുംതൂണുകളായിരുന്ന ത്രിമൂര്‍ത്തികളെന്ന് അറിയപ്പെട്ടിരുന്ന പട്ടം താണുപിള്ള റ്റിം.എം. വര്‍ഗീസ് സി. കേശവന്‍ എന്നിവരില്‍ റ്റി.എം. വര്‍ഗീസ് നമ്മുടെ പഞ്ചായത്തില്‍ മഞ്ഞാടിത്തറ തണ്ടാനേത്ത് കുടുംബാംഗമായിരുന്നു. കെ. ഗോപാലപിള്ളയായിരുന്നു ദിവാന്‍ ഭരണത്തിന് എതിരായ പ്രക്ഷോഭത്തില്‍ വള്ളിക്കുന്നില്‍ വച്ച് അറസ്റ്റു വരിച്ചവരില്‍ ഒരാള്‍.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
സാംസ്കാരിക രാഷ്ട്രീയ ഭരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തികള്‍, സമത്വത്തിന്‍റെയും സഹോദര്യത്തിന്‍റെയും മൂര്‍ത്തിമദ്ഭാവങ്ങളായ ക്ഷേത്രങ്ങള്‍, പള്ളികള്‍, മറ്റ് ആരാധനാലയങ്ങള്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, ഗുസ്തി മത്സരരംഗത്തെ മുടിചൂടാമന്നനായ കേരള ഗാമ തുരുത്തുവിള പപ്പുദാസ് തുടങ്ങിയവര്‍ ഈ നാടിന്‍റെ സന്താനങ്ങളാണ്.

വാണിജ്യ- ഗതാഗത പ്രാധാന്യം
കായംകുളംപുനലൂര്‍ റോഡ് ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഏറ്റവു പഴയ റോഡാണ്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953 ല്‍ ആണ് പഞ്ചായത്ത് ഭരണസമിതികള്‍ നിലവില്‍ വന്നത്. അന്നുവരെ വില്ലേജ് യൂണിയന്‍ എന്ന പേരില്‍ പരിമിതമായ അധികാരങ്ങളോടു കൂടിയ ഒരു സമിതിയാണ് ഭരണം നടത്തിയത്. അതിന്‍റെ പ്രസിഡന്‍റ് നല്ലമുട്ടത്തു രാമകൃഷ്ണപിള്ള ആയിരുന്നു. 1953 ലെ തിരഞ്ഞെടുപ്പില്‍ അരിപ്പുറത്ത് കെ.എന്‍. കൃഷ്ണപിള്ള ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു .

No comments:

Post a Comment