ഓടനാടിന്റെ ഇപ്പോഴത്തെ പേര് ഓണാട്ടുകര എന്നാണ്. ഓണം പോലെ ഐശ്വര്യമുള്ള നാട് എന്ന് അതിനു ഗ്രാമീണർ വ്യുത്പത്തി കല്പിക്കുന്നു.ചരിത്രം ഉറങ്ങുന്ന ഈ നാടിന്റെ വിശേഷങ്ങള്‍
Tuesday, May 7, 2013
കായംകുളം
16ാം നൂറ്റാണ്ടിനു മുമ്പ് പാണ്ടിക്കാരുടെ വാണിജ്യകേന്ദ്രമായിരുന്ന ഓടനാട് 16ാം നൂറ്റാണ്ടില്‍ പറങ്കികള്‍ പണ്ടകശാല സ്ഥാപിച്ചതോടുകൂടി പാണ്ടിക്കാരുടെ വ്യാപാരബന്ധം അവസാനിക്കുന്നു. 1731 കൊല്ലം രാജാവ് കായംകുളത്തു നിന്ന് രാജകുമാരനെയും കുമാരിയേയും ദത്തെടുത്തു ഇതിനെത്തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മയും ദേശിങ്ങനാട്ടുരാജാവും യുദ്ധം ചെയ്തു. തടവിലായ ദേശിങ്ങനാട്ട് രാജാവിനെ കായംകുളം രാജാവ് മോചിപ്പിക്കുന്ന തുടര്‍ന്ന് പലയുദ്ധങ്ങളു നടന്നു. 1741 ലെ കുളച്ചല്‍ യുദ്ധത്തിനുശേഷം മാര്‍ത്താണ്ഡവര്‍മ്മ വീണ്ടും കായംകുളം ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഇരുവരും സന്ധിയില്‍ ഏര്‍പ്പെട്ട ഇതിനെ 1742 ലെ മന്നാത്തുടമ്പടി എന്നറിയപ്പെടുന്ന ഈ ഉടമ്പടി ലംഘിച്ച കായംകുളം രാജാവിനെ വേണാട് സൈന്യം പരാജയപ്പെടുത്തി. 1746 ല്‍ കായംകുളം തിരുവിതാംകൂറിനോട് ചേര്‍ത്തു കൃഷ്ണപുരം കൊട്ടാരം കായംകുളത്തിന്റെ നാഴികകല്ലാണ് ഇത് കായംകുളം രാജാവ് പണികഴിച്ചതാണെന്നും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പണികഴിപ്പിച്ചതാണെന്നും രണ്ടഭിപ്രായമുണ്ട്.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അയിത്തത്തിനെതിരെ നടന്ന വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നതിനായി ഗാന്ധിജി എത്തിയപ്പോള്‍ അദ്ദേഹം ഹരിപ്പാട് വന്നിരുന്നു. 1936 ല്‍ പുതിയിടത്ത് ആശ്രമപരിസരത്ത് നടന്ന സമ്മേളനത്തില്‍ നെഹ്റു കമലാനെഹ്റു ഇന്ദിരാഗാന്ധി എന്നിവര്‍ പങ്കെടുത്തു. 1931 നിവര്ത്തനപ്രക്ഷോപം സര്.സി. പി.ക്കെതിരെ നടന്ന സമരം ഇവയെല്ലാം കായംകുളത്ത് വളരെ ശക്തമായിരുന്നു. അക്കാലത്ത് നിന്നിരുന്ന ജാതീയമായ വേര്‍തിരിവിനെതിരെ ശക്തമായ സമരങ്ങള്‍ നടന്നു സ്വാതന്ത്ര്യസമരകാലത്ത് പത്രങ്ങളിലൂടെ ലേഘനങ്ങളും കവിതകളും പ്രസിദ്ധികരിച്ചു ജയില്‍ശിക്ഷ അനുഭവിച്ചവരും നിയമലംഘനം നടത്തി ജയില്‍ ശിക്ഷ അനുഭവിച്ചവരും ധാരാളമാണ്. 1947 ആഗസ്റ്റ 15 ല്‍ കായംകുളം ഗവണ്മെന്റ് സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു.
വാണിജ്യ- ഗതാഗത പ്രാധാന്യം
ആലപ്പുഴ ജില്ലയിലെ പ്രമുഖ വാണിജ്യ കേന്ദ്രമാണ് കായംകുളം പണ്ട്കാലത്ത് ഉപ്പ് വ്യവസായത്തിനു പേരു കേട്ട സ്ഥലമാണ് കായംകുളം. കായംകുളംത്തെ പ്രധാന വ്യവാസയം കശുവണ്ടി വ്യവസായമാണ് കൂടാതെ പരമ്പാരഗത വ്യവസായമായ കയര്‍ വ്യവസായം കൂടാതെ ചെറുകിട കമ്പിനികള്‍, മെഴുകുതിരി നിര്‍മ്മാണയൂണിറ്റുകള്‍ കൂടാതെ തഴപായ് നിര്‍മ്മാണം വട്ടി കുട്ട എന്നിവയുടെ നിര്‍മ്മാണം ഇവ കുടില്‍ വ്യവസായമായി നടത്തുന്നു. റോഡ് ഗതാഗതം, റെയില്‍ ഗതാഗതം എന്നിവയാണ് പ്രധാന ഗതാഗതമാര്ഗ്ഗമെങ്കിലും ജലഗതാഗതത്തെയും ആശ്രയിക്കേണ്ടിവരുന്നു പ്രധാന റോഡുകള്‍ എന്‍.എച്ച്. 47 കെ.പി. റോഡ്, കായംകുളം, തിരുവല്ല റോഡ് ഇവയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment