Tuesday, May 7, 2013

ക്ലാപ്പന


കായംകുളം രാജാവിന്‍റെ അധികാരാതിര്‍ത്തിക്കുള്ളിലായിരുന്നു ക്ലാപ്പന. രാജാവിന്‍റെ പ്രതിപുരുഷനായി ഇടയനമ്പലം മുതല്‍ തെക്കോട്ടുള്ള പ്രദേശം മുഴുവന്‍ ഭരിച്ചിരുന്നത് ക്ലാപ്പന ഇടകര്‍ത്താവായിരുന്നു. ഇടക്കാര്‍ത്താവിന്‍റെ താവളം കോട്ടയ്ക്കകം എന്നറിയപ്പെട്ടു. മാര്‍ത്താണ്ഡ വര്‍മ്മയുടെ പടയോട്ടകാലത്ത് ക്ലാപ്പനയുടെ ഇടകര്‍ത്താവിന് കീഴടങ്ങാന്‍ രാമയ്യന്‍ മൂന്നു ദിവസത്തെ സമയം അനുവദിക്കുകയും ഇടകര്‍ത്താവ് വടക്കോട്ട് പലായനം ചെയ്യുകയും മാര്‍ത്താണ്ഡവര്‍മ്മ ഇവിടെ ഭരണത്തില്‍ വരുകയും ചെയ്തു.

സ്ഥലനമോല്‍പത്തി

വാണിഭക്കാര്‍ വിശ്രമസമയത്ത് കാളകളെ കെട്ടിയിരുന്ന പനകളുടെ നാട് എന്നര്‍ത്ഥത്തില്‍ കാളപ്പന എന്നും പിന്നീടത് ക്ലാപ്പന എന്നായി.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

നിരോധനം നിലനില്‍ക്കെ ജവഹര്‍ലാല്‍ നെഹ്റുവിന് മരുതനാട്ടുവച്ച് നടത്തിയ സ്വീകരണച്ചടങ്ങില്‍ ഈ പഞ്ചായത്തിലെ ശ്രീധരന്‍ വൈദ്യനുള്‍പ്പടെ പലരും പങ്കെടുത്തു. സര്‍.സി.പിയുടെ ഒന്നാം റഗുലേഷന്‍ ലംഘിക്കുവാന്‍ വേണ്ടി നടത്തിയ ചരിത്രപ്രസിദ്ധമായ സമ്മേളനത്തിന്‍റെ സംഘാടകര്‍ കോട്ടൂര്‍ കോയിക്കല്‍ വേലായുധന്‍ മാസ്റ്റര്‍, വിദ്യാന്‍ എം.കെ.അച്ചുതന്‍, തച്ചന്‍ കാട്ടില്‍ സദാശിവന്‍, മുളക്കത്തറ ഗോവിന്ദനാശാന്‍, പുത്തന്‍ വീട്ടില്‍ നാണു വൈദ്യന്‍ എന്നിവരായിരുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍

മണ്ണാറ ഗോവിന്ദവിലാസം സ്കൂള്‍ ആയിരുന്നു പഞ്ചായത്തിലെ പ്രമുഖ സ്കൂള്‍. 1951ല്‍ സ്ഥാപിക്കപ്പെട്ട ഗ്രാമോദ്ധാരണ ലൈബ്രറി ക്ലാപ്പനയുടെ സാംസ്കാരിക കേന്ദ്രമാണ്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍

26/12/1961 ലാണ് ക്ലാപ്പന പഞ്ചായത്ത് നിലവില്‍ വന്നത്. ശ്രീമാന്‍. മൂലം കുഴിയില്‍ അബ്ദുള്‍ ലത്തീഫ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

No comments:

Post a Comment