Tuesday, May 7, 2013

നൂറനാട്


കായംകുളത്തിന്‍റെ അതിര്‍ത്തികളില്‍പ്പെട്ട സ്ഥലങ്ങളെയല്ലാംതന്നെ പടനിലം എന്നു പറയുന്നു. രാജാവ് ഒഴിഞ്ഞ പടനിലത്തിന്‍റെ അവകാശികളാവാന്‍ കരക്കാര്‍ തമ്മില്‍ മത്സരങ്ങളില്‍ ഏര്‍പ്പെട്ടു. പടയോട്ടത്തിലെ പണ്ടത്തെ പ്രധാന പടനായകന്‍മാര്‍ പൂന്തല വീട്ടില്‍ കുറുപ്പന്‍മാര്‍, നൂറുകോടി ഉണ്ണിത്താന്‍മാര്‍, പെട്ടാടിക്കല്‍ കുറുപ്പന്‍മാര്‍, വെട്ടത്ത് ആശാന്‍മാര്‍ കടയ്ക്കാന്ത്രത്ത്കാര്‍ തുടങ്ങിയവരാണ്.

സ്ഥലനമോല്‍പത്തി
നൂറനാട്, ഭരണിക്കാവ്, താമരക്കുളം, ചുനക്കര, പാലമേല്‍, തോന്നല്ലൂര്‍, കുളനട, വള്ളികുന്നം, ശൂരനാടിന്‍റെ കൂറേ ഭാഗങ്ങള്‍ എന്നീ പകുതികളില്‍ നിന്നും നൂറ് റവന്യൂ കരകള്‍ ഉള്‍പ്പെടുത്തി നൂറ്നാട് എന്ന് നാമകരണം ചെയ്യപ്പെട്ടു. നൂറ് (100) നാട് ലോപിച്ചാണ് പില്‍ക്കാലത്ത് നൂറനാട് ഉണ്ടായത്.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
നൂറനാട്ടെ ആദ്യത്തെ ഹൈസ്കൂള്‍ പടനിലം ഹൈസ്കൂള്‍ ആണ്. പടനിലത്ത് പണ്ട് പട നടന്നകാലത്ത് വിഭാഗിയതയോ കരഭേദമോ കൂടാതെ നടത്തിയ വൈദ്യ ചികിത്സ ഈ ഗ്രാമത്തിന്‍റെ ഉന്നതമായ സാംസ്കാരിക പാരമ്പര്യം വിളിച്ചറിയിക്കുന്നതാണ്. ക്ഷേത്രവും ക്ഷേത്രകലകളുമായി നൂറനാടിന്‍റെ സംസ്കാരം. ബന്ധപ്പെട്ടു കിടക്കുന്നു.

വാണിജ്യ- ഗതാഗത പ്രാധാന്യം
ആദ്യകാലത്ത് കച്ചവടസാധനങ്ങള്‍ കെട്ടുവള്ളങ്ങളില്‍ കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്തിരുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
ഈ പഞ്ചായത്തിന്‍റെ ആദ്യത്തെ പ്രസിഡന്‍റ് പി.എസ്. ഗോപാലകുറുപ്പ് ആയിരുന്നു. 1953 ലാണ് ഈ പഞ്ചായത്ത് രൂപീകരിച്ചത്

No comments:

Post a Comment