മഹാരാജാവിന്‍റെ കാലത്ത് ചുനക്കര തിരുവിതാംകൂറിന്‍റെ ഭാഗമാക്കി. ചുനക്കരഗ്രാമം പണ്ഡിതന്മാരുടെയും കലാകാരന്മാരുടേയും സങ്കേതമായിരുന്നു.
സ്ഥലനമോല്‍പത്തി
ചുനമരങ്ങളുടെ തീരം എന്ന അര്‍ഥത്തിലാണ് ചുനക്കര എന്ന പേര് ലഭിച്ചത്.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
നിയമലംഘന സമരങ്ങളിലും മറ്റു പ്രക്ഷോഭ പരിപാടികളിലും 1930 കളില്‍ നിരവധി തവണ പങ്കെടുത്ത തുരുത്തി വടക്കേതില്‍ രാമന്‍ നായര്‍ ദണ്ഡിയിലെത്തി ഗാന്ധിജിയോടൊപ്പം ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും ജയില്‍ വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1948 ലാണ് പഞ്ചായത്തില്‍ ആദ്യമായൊരു ഗ്രന്ഥശാല ഉണ്ടാകുന്നത്. മലയാളത്തിലെ ആദ്യത്തെ ആഖ്യാന രീതിയിലുള്ള നോവലായ രാധയുടെ കര്‍ത്താവ് ചുനക്കര രാമവാര്യരായിരുന്നു. 1930ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും 1941ല്‍ കമ്യൂണിസ്റ്റു പാര്‍ടിയും ഇവിടെ രൂപപ്പെട്ടു. ഇന്നത്തെ ചുനക്കര ഗവ: യു.പു. സ്കൂള്‍ 1897ല്‍ സ്ഥാപിതമായി.
വാണിജ്യ- ഗതാഗത പ്രാധാന്യം
ജലമാര്‍ഗമാണ് സാധനസാമഗ്രികള്‍ എത്തിച്ചിരുന്നത്. വള്ളങ്ങളായിരുന്നു പ്രധാനയാത്രാമാര്‍ഗം.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
ചുനക്കരയില്‍ ആദ്യത്തെ പഞ്ചായത്ത് 1953 ല്‍ അധികാരത്തില്‍ വന്നു. അഡ്വ. പി. എന്‍. കിട്ടുപിള്ള ആ.അ. ആ.ഘ. ആയിരുന്നു പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്‍റ്.
No comments:
Post a Comment