Wednesday, May 8, 2013

തെക്കേക്കര


തിരുവിതാംകൂര്‍ രൂപീകരണത്തിന് മുമ്പ് ഈ പ്രദേശം മാവേലിക്കര രാജവംശത്തിന്‍റെ അധീനതയിലായിരുന്നു. ആറു വീട്ടില്‍ മാടമ്പിമാരില്‍ പ്രമുഖമായ മന്ത്യത്ത് കുടുംബം തെക്കേക്കര പഞ്ചായത്തിലാണ്. കുറ്റവാളികളെ തൂക്കിലേറ്റുന്ന സ്ഥലം പല്ലാരിമംഗലം വാര്‍ഡിലായിരുന്നു. ആസ്ഥലത്തിന് ഇന്നും കഴമൂല എന്നാണ് പറഞ്ഞുവരുന്നത്. രാജകല്പന നടപ്പാക്കിയിരുന്നത് മാടമ്പിമാരായിരുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
സ്വാതന്ത്ര്യസമരത്തിലും, വൈക്കം സത്യാഗ്രഹത്തിലും പങ്കെടുത്ത് ജയില്‍ ശിക്ഷ അനുഭവിച്ച എന്‍. പത്മനാഭന്‍, കുറ്റിമീനത്തേതില്‍ കേശവപിള്ള എന്നിവര്‍ ഈ പഞ്ചായത്തിലുണ്ടായിരുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
എസ്. എന്‍.ഡി.പി, പുലയര്‍ മഹാസഭ, എന്‍.എസ്.എസ് തുടങ്ങിയ സംഘടനകള്‍പ്രവര്‍ത്തിക്കുന്നുണ്ട്. 1958 ല്‍ കുത്തിക്കാട് ആരോഗ്യകേന്ദ്രം സ്ഥാപിച്ചു.

വാണിജ്യ- ഗതാഗത പ്രാധാന്യം
തെക്കേക്കരയില്‍ ആരംഭിച്ച ഖാദി നൂല്‍നൂല്‍പ്പ് നെയ്ത്ത് പരിശീലനകേന്ദ്രം, സര്‍വോദയ സംഘത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ആന്‍റ് വില്ലേജ് ഇന്‍ഡസ്ട്രീസ് എന്നിവ വ്യവസായമേഖലയില്‍ പ്രധാനപ്പെട്ടവയാണ്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953 ജൂണ്‍ മാസത്തിലാണ് ആദ്യമായി ഗ്രാമപ്പഞ്ചായത്ത് നിലവില്‍ വന്നത്. പി. കൃഷ്ണപിള്ളയായിരുന്നു പ്രഥമ പ്രസിഡന്‍റ്.

No comments:

Post a Comment