Wednesday, May 8, 2013

തഴക്കര


ആദ്യകാലത്ത് ഈ പ്രദേശം നാടുവാഴിപ്രഭുക്കന്‍മാരുടെ ഭരണത്തില്‍ കീഴിലായിരുന്നു. മാവേലിക്കര രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട സ്വാധീനങ്ങളുടെയും സഹകരണത്തിന്‍റെയും പൈതൃകം ഈ പ്രദേശത്തിനുണ്ട്.

സ്ഥലനമോല്‍പത്തി

മഹാബലിത്തമ്പുരാന്‍ രാജ്യം ഭരിച്ചിരുന്നകാലത്ത് അദ്ദേഹത്തിന്‍റെ ആസ്ഥാനമായ മഹാബലിക്കരയോട് ചേര്‍ന്ന്കിടന്ന പ്രദേശങ്ങളില്‍ മഹാബലിക്ക് ഏറ്റവും കൂടൂതല്‍ ഇഷ്ടപെട്ട സ്ഥലമെന്ന നിലയില്‍ ഈ പ്രദേശത്തെ തലക്കരയെന്നും പിന്നീട് തഴക്കരയെന്നും പേരുണ്ടായി എന്ന ഐതിഹ്യം. കരകൗശല തെഴിലാളികള്‍ ഈ പ്രദേശത്ത് കൈത ഓലകള്‍ ഉണക്കി കരകൗശല വസ്തുക്കള്‍ ഉണ്ടാക്കിയിരുന്നു. കൈതകള്‍ ഇവിടെ ധാരാളമായി നട്ടുവളര്‍ത്തിയിരുന്നു. ഉണങ്ങിയ കൈതഓലയാണു തഴ തഴ വളരുന്ന കഴ തഴക്കര.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍

തഴക്കരയിലെ സംസ്കൃത സ്കൂളും, കുന്നം ഗവ. ഹൈസ്കൂളുമായിരുന്നു ഈ പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകള്‍. 1920 മെയ് 17 ന് അഗ്രികള്‍ച്ചര്‍ ഇംപ്രൂവിമെന്‍റ് സഹകരണസംഘം എന്ന പേരില്‍ അറുനൂറ്റിമംഗലം കേന്ദ്രമാക്കി ആരംഭിച്ച സഹകരണ പ്രസ്ഥാനമാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ സഹകരണസംഘം.വാണിജ്യ- ഗതാഗത പ്രാധാന്യം

അതിപുരാതനമായ മാവേലിക്കരശബരിമല റോഡ് കടന്നുപോകുന്നത് ഈ പഞ്ചായത്തിലൂടെയാണ്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍

പഴയകൊല്ലംഡിസ്ട്രിക്ടിന്‍റെ കീഴിലായിരുന്നു താഴക്കര വില്ലേജ്. 195253 ലാണ് ആദ്യത്തെ പഞ്ചായത്ത് ബോര്‍ഡ് നിലവില്‍ വന്നത്. ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്‍റ് പോളച്ചിറക്കല്‍ പി.സി. കോശിയായിരുന്നു.

No comments:

Post a Comment