സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
കുഴിവേല്‍ പത്മനാഭപിള്ള, കൊല്ലേരില്‍ കുമാരനാശാന്‍, സി.കെ. വിശ്വനാഥന്‍ ചാന്ദാര്‍, ബാലന്‍ ചാന്ദാര്‍, വി.എസ്. ഗോപാലന്‍, കല്ലൂരത്ത് ശ്രീധരന്‍ പിള്ള, കെ.എസ്. രാഘവന്‍ പിള്ള എന്നിവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പ്രധാന വ്യക്തികള്‍. അയിത്തോച്ചാടനസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ടി.കെ. മാധവന്‍, സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യകാരനുമായ എ.പി. ഉദയഭാനു എന്നിവരുടെ ജന്മദേശമാണിത്.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1925 ല്‍ ചിത്തരഞ്ജന്‍ ദാസിന്‍റെ സ്മാരകമായി ഗ്രന്ഥാലയം സ്ഥാപിതമായി. ആദ്യകാലത്തില്‍ കേരളത്തിലെ ഒന്നാംകിട ഗ്രന്ഥാലയങ്ങളിലൊന്നായിരുന്നു ഇത്. തിരുകൊച്ചി സംസ്ഥാനത്ത് പണ്ട് നിലനിന്നിരുന്ന ജന്മിത്വത്തിനും അടിമതത്തിനുമെതിരായി കര്‍ഷകര്‍ ചേപ്പാട് നടത്തിയ ആലപ്പുറത്ത് സമരം പ്രസിദ്ധമാണ്.
വാണിജ്യ- ഗതാഗത പ്രാധാന്യം
ഡച്ചുകാരുടെ കാലത്ത് കാര്‍ത്തികപ്പള്ളിയിലെ പണ്ടാരത്തുരുത്ത് എന്ന തുറമുഖം വഴിയായിരുന്നു പ്രാന്തപ്രദേശങ്ങളിലെ സുഗന്ധദ്രവ്യങ്ങള്‍ വിദേശങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
തിരുകൊച്ചി സംയോജനതത്തിനു മുന്‍പ്, വില്ലേജ് യൂണിയന്‍ എന്ന പേരിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അറിയപ്പെട്ടിരുന്നത്. ആദ്യകാലഘട്ടത്തില്‍ ഒരു വില്ലേജ് യൂണിയനിലായിരുന്ന ചേപ്പാട് വലിയകുഴി എന്നിവ വിഭജിച്ച് ചേപ്പാട് വില്ലേജ് യൂണിയന്‍ രൂപീകരിച്ചു. 1950 ല്‍ നങ്യാര്‍ കുളങ്ങര വില്ലേജുകൂടി ചേര്‍ത്ത് നങ്ങ്യാര്‍ കുളങ്ങര പഞ്ചായത്ത് രൂപീകരിച്ചു. 1964 ല്‍ നങ്ങ്യാര്‍കുളങ്ങര വില്ലേജ്, പള്ളിപ്പാട് വില്ലേജ് എന്നിവ ചേര്‍ത്ത് ചേപ്പാട് വില്ലേജടിസ്ഥാനത്തില്‍ ചേപ്പാട് പഞ്ചായത്ത് നിലവില്‍ വന്നു.
No comments:
Post a Comment