പഴയ ഓടനാടു രാജവംശത്തിന്‍റെ പിന്‍തുടര്‍ച്ചയായ കായംകുളം രാജവംശത്തിന്‍റെ ഭരണത്തിലായിരുന്നു ഈ പ്രദേശം. കായംകുളം രാജാവിന്‍റെ കൊട്ടാരം നിലനിന്നിരുന്ന കോയിക്കല്‍ പടി ഒരു ചരിത്ര സാക്ഷിയായി നിലകൊള്ളുന്നു. കായംകുളം രാജാവിനെ പരാജയപ്പെടുത്തി വേണാടിനോട് ചേര്‍ക്കപ്പെട്ടു.
സ്ഥലനമോല്‍പത്തി
കായംകുളം രാജാവിന്‍റെ സേനാഘടകം (പത്തി) പാര്‍ത്തിരുന്നിടം ഊര് പത്തിയൂരായി എന്ന് കരുതപ്പെടുന്നു.
വാണിജ്യ- ഗതാഗത പ്രാധാന്യം
ദേശീയ പാത എന്‍.എച്ച് 47 ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953 കാലത്ത് ഇന്നത്തെ പത്തിയൂര്‍ പഞ്ചായത്ത് പത്തിയൂര്‍, കീരിക്കാട് എന്നീ രണ്ട് പഞ്ചായത്തുകളായിരുന്നു. പത്തിയൂര്‍, കീരിക്കാട് പഞ്ചായത്തുകളുടെ ചില ഭാഗങ്ങള്‍ ചേര്‍ന്ന് കായംകുളം മുനിസിപ്പാലിറ്റി വികസിപ്പിച്ചപ്പോള്‍ കീരിക്കാട് പഞ്ചായത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ ചേര്‍ന്ന് പത്തിയൂര്‍ പഞ്ചായത്ത് പുനര്‍ നിര്‍ണയം ചെയ്യപ്പെട്ടു. തച്ചുവാര്യര്‍ പ്രഥമ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
No comments:
Post a Comment