Wednesday, May 8, 2013

ചെന്നിത്തല- തൃപ്പെരുന്തുറ


ഒരുകാലത്ത് കായംകുളം രാജാവിന്‍റെ അധീനതയിലായിരുന്നു. ഈ പ്രദേശം പിന്നീട് ഇടപ്പള്ളി സ്വരൂപത്തിന്‍റെ ഭരണത്തിന്‍ കീഴിലായി.

സ്ഥലനമോല്‍പത്തി
ചോളപാണ്ഡ്യരായ വിദേശികള്‍ ഇവിടെ താവളമുറപ്പിക്കുകയും അവര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രക്ത ചൊരിച്ചില്‍ ഉണ്ടായി ചെന്നിണം (ചെന്നീര്‍) ഒഴുകിയിരുന്ന പ്രദേശം ചെന്നീര്‍ക്കര ആയതായും പിന്നീട് ചെന്നിത്തലയായി എന്നുമാണ് ഐതിഹ്യം.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
മാന്നാര്‍ രാമന്‍ നായര്‍ എന്നറിയപ്പെടുന്ന ഇളന്തോട്ടത്ത് രാമന്‍ നായര്‍ ഈ പഞ്ചായത്തിലെ പ്രധാന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1916കാലഘട്ടത്തില്‍ പുളന്താനത്ത് ശങ്കപ്പിള്ള മുന്‍കൈയെടുത്ത് സ്ഥാപിച്ച വിദ്യാലയമാണ് (വെട്ടത്തുവിള പ്രൈമറി സ്കൂള്‍) ആ്വ്യത്തേത്.

വാണിജ്യ- ഗതാഗത പ്രാധാന്യം
7 തീപ്പെട്ടിക്കൊള്ളി നിര്‍മാണഫാക്ടറികളാണ് ഈ പഞ്ചായത്തിലെ പ്രധാന വ്യവസായ ശാലകള്‍. ച.ഒ. 47, ങഇ റോഡ് ഇവ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1949ന് മുന്‍പ് ഈ പ്രദേശം വില്ലേജ് യൂണിന്‍റെ കീഴിലായിരുന്നു. 1949ല്‍ ചെന്നിത്തല, തൃപ്പെരുന്തുറ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചെന്നിത്തലതൃപ്പെരുന്തുറ അപ്ലിഫ്റ്റ് പഞ്ചായത്ത് രൂപീകരിച്ചു. ഇതിന്‍റെ പ്രസിഡന്‍റ് . കെ.ജി. ദാമോദരന്‍ നായരായിരുന്നു. 1951ല്‍ ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തെക്കേവഴിക്കല്‍ കെ.ജി. ഭാസ്കരനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു.

No comments:

Post a Comment