മുമ്പ് അച്ചന്‍ കോവിലാറും, കരിപ്പുഴത്തോടും ജലഗതാഗതമാര്‍ഗങ്ങളായിരുന്നു. കായംകുളംതട്ടാരമ്പലം റോഡും, തട്ടാരമ്പലം ഹരിപ്പാട് റോഡിലും ബസ് സര്‍വ്വീസ് നടക്കുന്നുണ്ട്. കായംകുളംകോട്ടയം റെയില്‍വേയും, കായംകുളംആലപ്പുഴ റെയില്‍വേയും ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. അച്ചന്‍കോവിലാറില്‍ നിന്ന് കായംകുളത്തേക്കുള്ള കായംകുളം, കരിപ്പുഴയിലേക്ക് നിത്യോപയോഗസാധനങ്ങള്‍ വലിയത്തില്‍ കച്ചവടം നടത്തിയിരുന്നു. ചെട്ടികുളങ്ങര ഭരണിചന്ത പ്രസിദ്ധമായ മാര്‍ക്കറ്റാണ്.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1962 ലെ പഞ്ചായത്ത് രൂപീകരണത്തിനുമുമ്പ് ഈ പഞ്ചായത്തിന്‍റെ പ്രദേശങ്ങള്‍ ഈരേഴ വില്ലേജിന്‍റെ ഭാഗമായിരുന്നു. 1962 ല്‍ രൂപീകൃതമായ പഞ്ചായത്ത് ആദ്യം 1963 വരെ ഒരു സ്പെഷ്യല്‍ ഓഫീസറുടെ ചുമതലയിലായിരുന്നു. 1963 ഡിസംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അഡ്വ. കളത്തില്‍ കെ. പത്മനാഭന്‍ നായരായിരുന്നു പ്രഥമപ്രസിഡന്‍റ്.
No comments:
Post a Comment