Monday, June 3, 2013

ആര്‍.ലോപ.

മൂന്നാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട പെണ്‍കുട്ടി. മുത്തച്ഛനും അമ്മയ്ക്കുമൊപ്പം വളര്‍ന്ന അവള്‍, ദുഃഖങ്ങള്‍ പകര്‍ത്താന്‍ കണ്ടെടുത്ത മാധ്യമം കവിതയാണ്. ആരുമറിയാതെ കടലാസില്‍ വാക്കുകള്‍ എഴുതി നിറച്ച അവളിന്ന് കേരളം അറിയുന്ന കവയിത്രിയാണ്. അവാര്‍ഡുകളുടെയും അംഗീകാരത്തിന്റെയും പെരുമഴക്കാലം തീര്‍ത്ത് മലയാള സാഹിത്യലോകം വരവേറ്റ ആ പെണ്‍കുട്ടിയാണ്, ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക കൂടിയായ ആര്‍.ലോപ.

കഥാപ്രസംഗവേദിയിലെ കുലപതിയായിരുന്ന ആര്‍.കെ കൊട്ടാരത്തിലാണ് ലോപയുടെ മുത്തച്ഛന്‍. അച്ഛന്റെ കുറവ് അറിയിക്കാതെ വളര്‍ത്തിയ മുത്തച്ഛന്റെ സാമീപ്യമാണ് തന്നെ കവിതയെഴുതിപ്പിച്ചതെന്ന് ലോപ പറയുന്നു.

ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള ലോപ കവിതയെഴുതുന്നത് മലയാളത്തിലാണ്

2001-ല്‍ യുവ കവികള്‍ക്കുള്ള കുഞ്ചുപിള്ള അവാര്‍ഡ്, അടുത്തവര്‍ഷം കണ്ണൂരിലെ വി.ടി.കുമാരന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡ്, 2003ല്‍ ഗീതാ ഹിരണ്യന്‍ സ്മാരക അങ്കണം അവാര്‍ഡ് എന്നിവ ലോപ സ്വന്തമാക്കി. 2009ല്‍ തപസ്യയുടെ ദുഃര്‍ഗാദത്ത പുരസ്‌കാരവും ലോപയെ തേടിയെത്തി
ഏറ്റവും ഒടുവിലായി കേന്ദ്ര സാഹിത്യ അകാദമി അവാര്‍ഡും

ഇംഗ്ലീഷില്‍ കവിതകള്‍ എഴുതാറില്ലെങ്കിലും പ്രമുഖരുടെ കവിതകളും നാടകങ്ങളും വിവര്‍ത്തനം ചെയ്യാറുണ്ട്.

സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ 'സാഹിത്യ ചക്രവാള'ത്തില്‍ ലോപയുടെ വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ടാഗോര്‍ കൃതികളും ഷെയ്ക്ക്‌സ്പിയറിന്റെ ഗീതകങ്ങളുമൊക്കെ ലോപ മലയാളത്തിലാക്കിക്കഴിഞ്ഞു. സോള്‍ ബെല്ലോയുടെ 'ദിവൃക്കര്‍' എന്ന നാടകത്തിന്റെ വിവര്‍ത്തനം പൂര്‍ത്തിയാക്കി.


ആനുകാലിക സംഭവങ്ങളെക്കാള്‍ മൗലിക പ്രശ്‌നങ്ങളാണ് ലോപയുടെ കവിതകളില്‍ കൂടുതലായി കാണുന്നത്. സ്ത്രീയും ഭക്തിയും മനസ്സിന്റെ ചഞ്ചല ഭാവങ്ങളുമൊക്കെ ലോപയുടെ കവിതകളില്‍ കണ്ടുമുട്ടാം.

No comments:

Post a Comment