Thursday, May 23, 2013

പുതുശ്ശേരി രാമചന്ദ്രൻ


മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമാണ്‌ പുതുശ്ശേരി രാമചന്ദ്രൻ . മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഇദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതൽ രചനകളിലൂടെ അതിനു ദിശാബോധം നൽകി.

മാവേലിക്കര താലൂക്കിൽ വള്ളികുന്നം പകുതിയിൽ 1928 സെപ്റ്റംബർ 23-ന് (1104 കന്നി 8) ജനനം. അച്ഛൻ പോക്കാട്ടു ദാമോദരൻ പിള്ള. അമ്മ പുതുശ്ശേരിൽ ജാനകി അമ്മ. വള്ളികുന്നം എസ്.എൻ.ഡി.പി. സംസ്കൃത ഹൈസ്കൂളിൽ നിന്ന് ശാസ്ത്രി പരീക്ഷ ജയിച്ചു (1946). ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്ന് ഇ.എസ്.എൽ.സി. (1946-49), കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഇന്റർമീറ്റഡിയേറ്റ് (1949-51), യുനിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളം ഓണേഴ്സ്, തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ മലയാളം എം.എ (1956). 1970-ൽ കേരള സർവകലാശാലയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ പി.എച്ച്.ഡി (കണ്ണശ്ശരാമായണഭാഷ).

1942 ആഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിലൂടെ രാഷ്ട്രീയപ്രവേശം. തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ആക്ഷൻ കമ്മിറ്റി അംഗം. മാവേലിക്കര താലൂക്ക് പ്രസിഡണ്ട്(1946-48). സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനു 1947 ജൂൺ 1 മുതൽ സെപ്റ്റംബർ വരെ സ്കൂളിൽ നിന്നു പുറത്താക്കി. അതേ സ്ക്കൂളിൽ 1947 ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയർത്തി.
1948ൽ സെപ്റ്റംബറിൽ വിദ്യാർത്ഥി കോൺഗ്രസ്സിൽ നിന്നും രാജി.വിദ്യാർത്ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റു പാർട്ടിയിലും അംഗം. 1950 ഡിസംബറിൽ എസ്.എൻ .കോളേജിലെ സമരത്തിൽ മുൻപന്തിയിൽ, അറസ്റ്റ് , ജയിൽ മർദ്ദനം, തടവു ശിക്ഷ. 1953-54-ൽ ശൂരനാട്ടു സംഭവത്തിനു ശേഷം നിരോധിക്കപ്പെട്ട കമ്മൂണിസ്റ്റു പാർടിയുടെവള്ളികുന്നം-ശൂരനാട് സെക്രട്ടറി. യൂനിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥി ഫെഡറേഷനിൽ നേതൃത്വം.കോളേജ് മാഗസിൻ എഡിറ്റർ.

കൃതികൾ

കവിത
ഗ്രാമീണ ഗായകൻ
ആവുന്നത്ര ഉച്ചത്തിൽ
ശക്തിപൂജ
പുതിയ കൊല്ലനും പുതിയൊരാലയും
ഈ വീട്ടിൽ ആരുമില്ലേ
എന്റെ സ്വാതന്ത്ര്യസമര കവിതകൾ
പുതുശ്ശേരി കവിതകൾ

1 comment: