Thursday, May 23, 2013

പി.സി. അലക്സാണ്ടർ


പി.സി. അലക്സാണ്ടർ എന്ന പടിഞ്ഞാറേത്തലക്കൽ ചെറിയാൻ അലക്സാണ്ടർ (മാർച്ച് 20, 1921 - ഓഗസ്റ്റ് 10, 2011). 1988 മുതൽ 1990 വരെ തമിഴ്നാട് ഗവർണറായും 1993 മുതൽ 2002 വരെ മഹാരാഷ്ട്ര ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. 2002-ൽ ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. മഹാരാഷ്ട്ര ഗവർണായിരിക്കുമ്പോൾ തന്നെ 1996 മുതൽ 1998 വരെ ഗോവ ഗവർണറുടെ അധികച്ചുമതലയും വഹിച്ചിട്ടുണ്ട്. 2002 ജൂലൈ 29 മുതൽ 2008 ഏപ്രിൽ 1 വരെ രാജ്യസഭയിൽ മഹാരാഷ്ട്ര സംസ്ഥാനത്തെ സ്വതന്ത്രനായി പ്രതിനിധീകരിച്ചിട്ടുണ്ട്വാണിജ്യ മന്ത്രാലയ സെക്രട്ടറിയായി നാലുവർഷവും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി മൂന്നു വർഷവും സേവനം അനുഷ്ഠിച്ചു
ഇന്ത്യൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും, ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.രാഷ്ട്രീയ പരമായ സുപ്രധാന വെളിപ്പെടുത്തലുകളുടെ പേരിൽ ത്രൂ ദി കോറിഡോർസ് ഓഫ് പവർ എന്ന ആത്മകഥ ശ്രദ്ധ നേടിയിരുന്നു
1921 മാർച്ച് 20-ന് മാവേലിക്കരയിൽ പടിഞ്ഞാറേത്തലയ്ക്കൽ ചെറിയാൻ മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1948-ൽ ഐ.എ.എസ്. നേടി. 1981-ൽ പ്രാധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ പ്രവേശിച്ചു.
2011 ഓഗസ്റ്റ് 10-നു് രാവിലെ 8.30-നു് ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെച്ച് അന്തരിച്ചു

No comments:

Post a Comment