Friday, May 10, 2013

കെ പി എ സി


കെ പി എ സി ( കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്) കേരളത്തിലെ ഒരു പ്രഫഷണൽ നാടക സംഘമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവുമായി അനുഭാവമുള്ള ചില വ്യക്തികൾ ചേർന്ന് 1950 കളിലാണ് ഈ നാടകസംഘം രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് ചിന്തകളെ ജനങ്ങളിലെത്തിക്കുന്നതിൽ ഈ സംഘം വളരെയധികം പങ്കുവഹിച്ചു.
1951 ൽ അവരുടെ ആദ്യ നാടകമായ എന്റെ മകനാണ് ശരി അവതരിപ്പിച്ചു. ആ നാടകത്തിലെ ഗാനരചന നിർവ്വഹിച്ചത് പുനലൂർ ബാലനായിരുന്നു. രണ്ടാമത്തെ നാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 1952 ൽ പുറത്തിറങ്ങി. മലയാള നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. പ്രശസ്ത നാടകകൃത്ത് തോപ്പിൽ ഭാസിയാണ് ആ നാടകത്തിന്റെ രചയിതാവ്. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ് ഈ നാടകം രചിക്കുന്നത്. ഈ നാടകത്തിന് ലഭിച്ച ജനസമ്മിതി കെ.പി.എ.സി.യെ കേരളത്തിലെ പ്രധാന നാടകസംഘമാക്കി മാറ്റി.
കെ.പി.എ.സി.യുടെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ മുതലായവ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു.

No comments:

Post a Comment